സി സീനത്ത്
കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി

കണ്ണൂർ: ജൂലൈ 8 ന് നടക്കുന്ന കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ സി.സീനത്തിനെ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തെരഞ്ഞെടുത്തു.പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് ആദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.. അബ്ദുൽ കരീംചേലേരി സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ എ, ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ ,അഡ്വ.എസ്.മുഹമ്മദ്, അഡ്വ: പി.വി.സൈനുദ്ദീൻ, ടി.എ. തങ്ങൾ, കെ.വി.മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ.ടി.സഹദുള്ള, അഡ്വ: കെ.എ.ലത്തീഫ് ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,അൻസാരി തില്ലങ്കേരി, കെ.പി.താഹിർ, എം.പി.എ.റഹീം എന്നിവർ പങ്കെടുത്തു.തുടർന്ന് ചേർന്ന കണ്ണൂർ കോർപ്പറേഷൻമുസ്ലിം ലീഗ് പാർട്ടീ കൗൺസിൽ യോഗം സി.സീനത്തിൻ്റെ സ്ഥാനാർത്ഥിത്വം ഐക്യകണ്ഠേന അംഗീകരിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദാണ് യോഗത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. കെ.എം ഷാജി എംഎൽഎ, അഡ്വ: അബ്ദുൽ കരീംചേലേരി, വി.പി. വമ്പൻ ,കൗൺസിൽ പാർട്ടി ലീഡർ സി.സമീർ ,സി.സീനത്ത് പ്രസംഗിച്ചു.
തുടർച്ചയായ ഒരേ വാർഡിൽ നിന്ന് 15 വർഷം കണ്ണർ നഗരസഭാ കൗൺസിലറായും കണ്ണൂർ കോർപ്പറേഷൻ രൂപീകൃതമായ ശേഷം ജനറൽ സീറ്റായ കസാനക്കോട്ട ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത് ,വനിതാ ലീഗ് ജില്ലാ പ്രസിഡണ്ടാണ്. കണ്ണൂർ നഗരസഭയിൽ വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണായിരുന്ന സീനത്ത് കണ്ണൂർ കോർപ്പറേഷനിൽ നഗരാസൂത്രണ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: