കണ്ണൂരിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്.

ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകൾ ശേഖരിച്ചു. 48448 നെഗറ്റീവായി. മലപ്പുറം – 34, കണ്ണൂർ – 27, പാലക്കാട് – 17, തൃശൂർ – 18, എറണാകുളം-12, കാസർകോട് – 10, ആലപ്പുഴ- 8, പത്തനംതിട്ട – 6, കോഴിക്കോട്- 6, തിരുവനന്തപുരം – 4, കോട്ടയം – 4, കൊല്ലം-3, വയനാട്- 3, ഇടുക്കി – 1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: