ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിക്ക് ടെലിവിഷൻ നൽകാനെത്തിയ അധ്യാപകനും വൈദ്യുതി വകുപ്പ് എ.ഇയും കൂടി പുതിയ കണക്ഷൻ നൽകി മാതൃകയായി.

കൊളച്ചേരി:ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിക്ക് ടെലിവിഷൻ നൽകാനെത്തിയ അധ്യാപകനും വൈദ്യുതി വകുപ്പ് എ.ഇയും കൂടി പുതിയ കണക്ഷൻ നൽകി മാതൃകയായി. കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി പുതിയ ടെലിവിഷനും കൊണ്ട് വീട്ടിലെത്തിയ അധ്യാപകനാണ് അവിടെ വൈദ്യുതി കണക്ഷൻ ഇല്ലെന്ന വിവരം അറിയുന്നത് ഉടനെ മറ്റൊരു സഹ അധ്യാപകനുമായി സംസാരിച്ചു അദ്ദേഹത്തിന്റെ പരിചിതനായ എ.ഇ വിജേഷിനെ വിവരങ്ങൾ ധരിപ്പിച്ചു വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് വയറിംഗ് വയർമെൻ അസോസിയേഷന്റെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. കൊളച്ചേരി സെക്ഷൻ എ.ഇ അജിതിനോട് ഓണപ്പറമ്പ് എന്ന സ്ഥലത്തെ ഈ വിഷയം ഇന്നലെ അവതരിപ്പിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച കണക്ഷന്റെ പേപ്പറുകളുമായി എത്തുകയും ഉടൻ തന്നെ ബി.പി.എൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയും എസ്റ്റിമേറ്റ് എടുത്ത് മണിക്കൂറുകൾക്കകം കണക്ഷൻ നൽകുകയും ചെയ്തു. വൈദ്യുതിയുടെ പ്രകാശം അവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ തീർക്കുകയാണ്. മക്കളുടെ ഓൺലൈൻ പഠനവും വെളിച്ചം കാണുന്നു.

സമയോചിതമായ പ്രവർത്തനം നടത്തിയ കൊളച്ചേരി സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയർക്കും ജീവനക്കാർക്കും അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: