ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മറന്നു വച്ച പണം തിരികെ നൽകി ഡ്രൈവർ മാതൃകയായി

കണ്ണൂർ: ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മറന്നു വച്ച പണം തിരികെ നൽകി ഡ്രൈവർ മാതൃകയായി, ഇന്ന് വൈകുന്നേരം അഞ്ചിന് ആണ് സംഭവം. റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപകൻ എം.അഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ 1.5 ലക്ഷം രൂപ ഓട്ടോയിൽ വെച്ച് മറന്ന് പോയി. ഒന്നര ലക്ഷം നഷ്ടപ്പെട്ട കാര്യം വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് സത്യസന്ധനായ ഓട്ടോഡ്രൈവർ ചിറക്കൽ പണ്ണേരിമുക്ക് സ്വദേശിയായ വിജയൻ മറന്നുവെച്ച പണം വളപട്ടണം പോലീസ് സ്റ്റേഷനിൽ തിരിച്ചേൽപിച്ച് മാതൃക കാണിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: