നായാട്ടുപാറ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ അക്രമം

നായാട്ടുപാറ : മുട്ടന്നൂർ കോൺകോർഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള പ്രവർത്തങ്ങൾ നടത്തുന്നതിനിടെ
കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി അഷ്‌റഫ്‌ എളമ്പാറ, യൂണിറ്റ് സെക്രട്ടറി വൈഷ്ണവ് മരുതായി എന്നിവർക്ക് നേരെ എസ് എഫ് ഐ സംഘത്തിന്റെ അക്രമം. പരിക്കേറ്റവരെ മട്ടന്നൂർ ഗവ : ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസിൽ പരാതി നല്കി. പുറത്ത് നിന്നെത്തിയ ആറംഗ ഡി.വൈ.എഫ്.ഐ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർ പരാതിയിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെയുള്ള സി.പി.എം നേതൃത്വത്തിന്റെ അറിവോടുകൂടിയ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: