ഹെഡ് നഴ്സുമാരില്ല; ജില്ലയിലെ ആശുപത്രികളിൽ പ്രതിസന്ധി

ഹെഡ് നഴ്സുമാർക്കു കൂട്ടത്തോടെ സ്ഥലംമാറ്റം ലഭിച്ചതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രതിസന്ധി.നഴ്സിങ് സൂപ്രണ്ട് ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് 45 പേരെ ഒന്നിച്ചു വിവിധ ജില്ലകളിലൈക്കസ്സലാം മാറ്റിയതാണ് കാരണം.മരുന്ന് വിതരണം, റൗണ്ട്സ് ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ വഹിക്കുകയും വാർഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഹെഡ് നഴ്സുമാർക്ക് ആശുപത്രി നടത്തിപ്പിൽ പ്രധാന പങ്കുണ്ട്.ജില്ലാ ആശുപത്രിയിൽ നിന്നു മാത്രം 20 പേരാണു സ്ഥലംമാറി പോകുന്നത്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ 18 പേർക്കു സ്ഥലം മാറ്റമുണ്ട്. മാങ്ങാട്ടുപറമ്പിലെ അമ്മയും കുഞ്ഞും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്നു 3 പേർ വീതവും ചെറുകുന്ന് പിഎച്ച്സി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, പിണറായി സിഎച്ച്സി, മയ്യിൽ സിഎച്ച്സി, പയ്യന്നൂർ താലൂക്ക് ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും പോകും.ജില്ലാ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ട് , നഴ്സിങ് ഓഫിസർ തസ്തികകളിലും ആളില്ലാതായിട്ട് ഒരു മാസമായി.1964ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചു പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ കുറവ് ഇടയ്ക്കിടെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. പ്രസവാവധിയിൽ പോകുന്നവർക്കു പകരം ആളെ നിയോഗിക്കാറില്ല. സ്റ്റാഫ് നഴ്സുമാരുടെ 5 ഒഴിവുകളും നിലവിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: