47 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

കണ്ണൂർ കൊറ്റാളി അരയമ്പേത്ത് ഭാസ്കൻ മകൻ പ്രഹ്ളാദൻ.കെ. (വ:45 / 2018) എന്നയാളെ വീട്ടുവളപ്പിൽ ബാരലിൽ കുഴിച്ചിട്ട നിലയിൽ 47 കുപ്പി മാഹി മദ്യവുമായി കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ നസീർ.ബി യും പാർട്ടിയും ചേർന്ന് പിടികൂടി. ഇയാൾ നിരവധി കേസിലെ പ്രതിയാണ്. കുറെ കാലമായി എക്സൈസിനേയും പോലീസിനേയും കബളിപ്പിച്ച് കൊണ്ട് മദ്യ വില്പന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അവധി ദിവസങ്ങളിൽ (Dry Day) പ്രധാനമായും ഇയാളുടെ മദ്യ വില്പന. വേഷ പ്രഛന്നരായി വന്ന എക്സൈസ് സംഘമാണ് ഇയാളെ വലയിലാക്കിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വി.കെ.വിനോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ രജി രാഗ്.പി.പി. റിഷാദ്.സി.എച്ച്. രജിത്ത് കുമാർ .എൻ. വനിത സി വിൽ എക്സൈസ് ഓഫീസർ ഷൈന .വി .കെ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!
%d bloggers like this: