അൽ ഹിക്മ സലഫീ മദ്‌റസ കാക്കയങ്ങാട് പ്രവേശനോൽസവവും അവാർഡ് ദാനവും നടത്തി

കാക്കയങ്ങാട് നല്ലൂർ അൽ ഹിക്മ സലഫീ മദ്റസയിൽ നടന്ന പ്രവേശനോൽസവ പരിപാടിയിൽ റിയാസ് നുസ് രി ഉളിയിൽ ബോധവൽക്കരണ ക്ലാസ് എടുത്തു. സംസ്ഥാനതലത്തിൽ നടന്ന തേൻ മൊഴി ഓൺലൈൻ ക്വിസ് മൽസരത്തിൽ മുഴുവൻ മാർക്കും നേടിയ മദ്റസയിലെ വിദ്യാർത്ഥികളായ മിസ്അബ് യു.കെ, ദിയാ നിസാർ എന്നിവർക്കുള്ള ഉപഹാരം വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുൽ വാഹിദ് മദനി നൽകി. വിവിധ മൽസരങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് യൂസുഫ് പാലപ്പുഴ, നജീബ് കൈച്ചേരി എന്നിവർ ഉപഹാര സമർപ്പണം നടത്തി.മുഹമ്മദ് പാലപ്പുഴ, അബ്ദുൽ വാഹിദ് മദനി, മുനീർ സി.എം ഒമാൻ, അബ്ദുൽ റഹ്മാൻ വി, സിദ്ദീഖ് മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു.ഹാഷിം കാക്കയങ്ങാട് സ്വാഗതവും അജ്മൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

error: Content is protected !!
%d bloggers like this: