ശാസ്ത്ര സാഹിത്യപരിഷത്ത് മുഴക്കുന്ന് യൂണിറ്റ് കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: സിനിമയിലെ ആണധികാരത്തോട് പൊരുതാനുറച്ച സ്ത്രീകള്ക്കൊപ്പം നില്ക്കാന് കേരളീയ പൊതുസമൂഹം തയ്യാറാവണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന് പറഞ്ഞു. പരിഷത്ത് മുഴക്കുന്ന് യൂണിറ്റ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി.വി.വത്സല അധ്യക്ഷത വഹിച്ചു. കെ.വിനോദ്കുമാര്, എം.വി.മുരളീധരന്, സുഷമ വിശ്വന്, കെ.വിനയന്, ഒ.പ്രതീശന് എന്നിവര് പ്രസംഗിച്ചു. പ്രാദേശിക പഠനങ്ങള്, യുവസംഗമം, പുസ്തക പ്രചരണം എന്നിവ നടത്താനും തീരുമാനിച്ചു.

error: Content is protected !!
%d bloggers like this: