വിവാഹ പരസ്യക്കാരെ വട്ടംകറക്കുന്ന മാമനെ തേടി പോലീസ്

പ്രഭാത പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങളിലുള്ള ഫോണ്‍നമ്പറുകളില്‍ വിളിച്ച് കബളിപ്പിക്കുന്ന മാമനെ പോലീസ് തെരയുന്നു.വധുവിനെ ആവശ്യമുണ്ടെന്ന വിവാഹ പരസ്യക്കാരെ യുവതിയുടെ മാമനാണെന്ന് പരിചയപ്പെടുത്തിയാണ് കബളിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചത്തെ ഒരു പ്രമുഖപത്രത്തിലെ വൈവാഹിക പംക്തിയില്‍ പറശ്ശിനിക്കടവ് മയ്യില്‍ സ്വദേശിയായ യുവാവ് വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയിരുന്നു.പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട മാമന്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ വര്‍ഷാന്ത് ടവറിനടുത്ത് മോഹിനി വില്ലയിലെ പെണ്‍കുട്ടിയായ തന്റെ മരുമകള്‍ നിങ്ങള്‍ക്ക് അനുയോജ്യയാവുമെന്നും വന്നുകണ്ടാല്‍ നന്നായിരുന്നെന്നും അറിയിച്ചു.യുവതിയെപറ്റി വാതോരാതെ സംസാരിച്ച ഇയാള്‍ സുന്ദരിയും വിദ്യാസമ്പന്നയും സൂശിലയുമൊക്കെയാണ് കണ്ടാലിഷ്ടപ്പെടുമെന്നും പറഞ്ഞു.ഇതു പ്രകാരം ബുധനാഴ്ച രാവിലെ വരാമെന്ന് യുവാവിന്റെ വീട്ടുകാരും വാക്ക് നല്‍കി. ഇതേ തുടര്‍ന്ന് പെണ്ണ് കാണല്‍ ചടങ്ങിനായി അണിഞ്ഞൊരുങ്ങി നീലേശ്വരത്തെത്തിയ യുവാവും സുഹൃത്തുക്കളും ബന്ധുക്കളും മാമന്‍ വിളിച്ച ഫോണിലേക്ക് വിളിച്ചപ്പോള്‍’മാമന്‍’ഉരുണ്ടുകളി തുടങ്ങി.നിങ്ങള്‍ പറഞ്ഞിട്ടല്ലേ പറഞ്ഞ സമയത്ത് എത്തിയതെന്നും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും പറഞ്ഞപ്പോള്‍ താനിപ്പോള്‍ മംഗലാപുരത്താണുള്ളതെന്നായി മറുപടി. എതായാലും വന്നതല്ലെ നിങ്ങള്‍ പറഞ്ഞ വീട് കണ്ടുപിടിച്ച് ഞങ്ങള്‍ പെണ്ണ് കാണല്‍ ചടങ്ങ് നടത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാതെ ‘മാമന്‍’ ഫോണ്‍ കട്ട് ചെയ്തു.തുടര്‍ന്ന് ഫോണ്‍ സ്വിച്ച്ഓഫാക്കുകയായിരുന്നു. അയാള്‍ നല്‍കിയ പേരും വീട്ടു പേരും അന്വേഷിച്ച് നീലേശ്വരം പോസ്റ്റ് ഓഫീസിലെത്  ഓഫീസിലെത്തിയപ്പോള്‍ഇങ്ങിനെയൊരുവീട്ടുകാര്‍ഈഭാഗത്തില്ലെന്നായിരുന്നു ആപ്രദേശം നന്നായിട്ടറിയാവുന്ന പോസ്റ്റ്മാന്റെ മറുപടി. തങ്ങള്‍ കബളിപ്പിക്കപെട്ടതാണെന്ന് ബോദ്ധ്യമായതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ പരാതിയായി നീലേശ്വരം പൊലീസിന് കൈമാറിയാണ് മയ്യില്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങിയത്.പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചപ്പോഴും ‘മാമന്റെ’ ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു.പോലീസ് ‘മാമന്റെ’ മൊബൈല്‍ഫോണ്‍ സൈബര്‍സെല്‍ പരിശോധിച്ചു വരികയാണ്.പയ്യന്നൂരിലെ അവിവാഹിതനായ യുവാവാണ് ഈ കബളിപ്പിക്കലിന് പിന്നിലെന്നാണ്‌സൂചന. ഇതുവരെയായിട്ടുംഇയാള്‍ക്കപെണ്ണുകിട്ടാത്തതിന്റെ മനോവിഷമത്തില്‍ മറ്റു യുവാക്കളെ വട്ടം കറക്കുന്നത് ശീലമാക്കിയിരിക്കുന്നതായും അറിയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് തട്ടിപ്പ് വീരന്റെ തനിനിറം പുറത്ത് കൊണ്ടുവരാന്‍ മറ്റു സ്റ്റേഷനുകളിലും വിവരം കൈമാറിയിട്ടുണ്ട്.സമാനമായ രീതിയില്‍ സമീപകാലത്ത് അവിവാഹതനായ ഒരു പോലീസുകാരനേയും ഇയാള്‍ കബളിപ്പിച്ച വിവരവും പുറത്ത് വന്നിട്ടുണ്ട്….

error: Content is protected !!
%d bloggers like this: