ആത്മ സമർപ്പണം ചെയ്യുന്ന യുവ നേതൃത്വത്തെ വളർത്തിയെടുക്കണം: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

പയ്യന്നൂര്‍: ധീര രക്തസാക്ഷി സജിത്ത് ലാല്‍ അനുസ്മരണ സമ്മേളനം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടന്നു.ഇരുപത്തി മൂന്നാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി എക്സി.അംഗം മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

ആത്മസമര്‍പ്പണം ചെയ്യുന്ന യുവനിരയെ കോണ്‍ഗ്രസ്സില്‍ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിനു പാർട്ടി മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ഓര്‍ഗനൈസേഷന്‍

ചെയർമാൻ കെ. പി രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.വി. സി. നാരായണൻ,എ.ജെ തോമസ്,പി.ടി സുഗുണൻ, മഹേഷ് കുന്നുമ്മൽ, ആലയിൽ ബാലകൃഷ്ണൻ, കെ ടി ഹരീഷ്, സതീശൻ കാർത്തിക പള്ളി, എൻ. അബ്ദുള്‍ റഹ്മാൻ, പ്രഭാത് അന്നൂര്‍ , കെ. പി. സതീശൻ, കെ .എം. ശ്രീധരൻ, രൂപേഷ് കുമാർ, സനാഥ്,പി.വി വൈശാഖ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!
%d bloggers like this: