ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം
പുന്നാട് : പുന്നാട് ടൗണിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം, ചെങ്കല്ലുമായി വരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഗതാഗതം താറുമാറായി, ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. KL-59-Q-371 മഹേന്ത്ര പിക്കപ്പും KL-58-K-787 ഐഷർ പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.