പ്രധാന അറിയിപ്പുകള്‍ -കണ്ണൂർ

okവാഹനഗതാഗതം നിരോധിച്ചു

തലശ്ശേരി താലൂക്കിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിനെയും പാറാട് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പൂത്തൂര്‍ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനായി നിര്‍മ്മിച്ച ഡൈവേര്‍ഷന്‍ റോഡ് പൊളിച്ചു മാറ്റുന്നതിനാല്‍ തലശ്ശേരി , പാനൂര്‍, പൂത്തൂര്‍ പാലം വഴി പാറാടിലേക്ക് പോകേണ്ട എല്ലാ ചെറു വാഹനങ്ങളും ജൂണ്‍ 5 മുതല്‍ പൂത്തൂര്‍ പോസ്റ്റ് ഓഫീസ് റോഡിലൂടെ കൈവേലിക്കല്‍ -കുന്നോത്തു പറമ്പു വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

കോവിഡ്: നഗരത്തിലെ ഡ്രോപ്പിംഗ് കേന്ദ്രം സ്റ്റേഡിയത്തിലേക്ക് മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസ്സുകളിലും മറ്റും ജില്ലയിലെത്തുന്ന യാത്രക്കാരെ ഇറക്കുന്ന കണ്ണൂര്‍ നഗരത്തിലെ ഡ്രോപ്പിംഗ് സെന്റര്‍ ഇന്നു മുതല്‍ (ജൂണ്‍ 2) ജവഹര്‍ സ്റ്റേഡിയത്തിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രോപ്പിംഗ് സെന്റര്‍ ശക്തമായ മഴയെ തുടര്‍ന്നാണ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. 

ഗാര്‍ഹിക പീഢനം; ബന്ധപ്പെടാം

സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍  ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റസല്യൂഷന്‍ സെന്റര്‍ (ഡി സി ആര്‍ സി)രൂപീകരിച്ചിട്ടുണ്ട്.  ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും കൗണ്‍സലിംഗിനുമായി ഡി സി ആര്‍ സിയുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 0497 0497 2713350.

സീറ്റ് ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. ഫോണ്‍: 9400006495, 8907005292.

അപേക്ഷ ക്ഷണിച്ചു

സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗ്രാന്റിന് അംഗീകാരമുള്ള സൈക്കൊ സോഷ്യല്‍ റീ ഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് 2020-21 വര്‍ഷത്തെ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം അത്തരം സ്ഥാപനങ്ങളെ ഗ്രാന്റ് അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2712255.

താല്‍ക്കാലിക നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഓഫിസിലേക്ക് കോവിഡ് 19 ന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍/അപേക്ഷക കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ജില്ലയില്‍ എവിടെയും ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം. നിയമനം ജൂണ്‍ 30 വരെയായിരിക്കും.

മെഡിക്കല്‍ ഓഫീസര്‍. യോഗ്യത: എം ബി ബി എസ് (ടി എം സി രജിസ്‌ട്രേഷന്‍). ദന്തല്‍ സര്‍ജന്‍ – ബി ഡി എസ് (ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍). ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനോടുകൂടിയ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് – കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ എ എന്‍ എം.

അപേക്ഷകള്‍ ംംം.ിവാസമിിൗൃ.ശി എന്ന വെബ്‌സൈറ്റില്‍ ജൂണ്‍

മൂന്നിന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

വാഴക്കന്ന് വിതരണം

ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ സാംസ്‌കാരിക സംഘടന ഒരുമയുടെ ആഭിമുഖ്യത്തില്‍ വിവിധയിനം വാഴക്കന്നുകള്‍, മരച്ചീനി കമ്പുകള്‍, മധുരക്കിഴങ്ങ് വള്ളികള്‍ എന്നിവ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 8075933088 ല്‍ ബന്ധപ്പെടുക.

പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാന്തര ബിരുദമാണ് യോഗ്യത. പ്രായം 22 നും 45 നും ഇടയില്‍. എം എസ് ഓഫീസ്, കെ ജി ടി ഇ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം), പി ജി ഡി സിഎ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, നിയര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ററളശവെലൃശലസെമിിൗൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ജൂണ്‍ 10 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2731081.

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബം ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, നിയര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്, കണ്ണൂര്‍ – 670 017 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോററളശവെലൃശലസെമിിൗൃ@ഴാമശഹ.രീാ എന്ന ഇമെയില്‍വിലാസത്തിലോ ജൂണ്‍ 10 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2731081.

ടി പ്രാക്ടിക്കല്‍ പരീക്ഷ

എസ് എസ് എല്‍ സി പരീക്ഷയില്‍ പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഗുലര്‍ വിഭാഗത്തിലെ എ ആര്‍ സി, സി സി സി വിഭാഗത്തിലുള്ളവര്‍ക്ക് പഴയ സിലബസ് പ്രകാരം ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നു. എസ് എസ് എല്‍ സി ഐ ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്‌കൂള്‍ ഗോയിംഗ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കുമായുള്ള (എസ് ജി സി ആര്‍ എ സി) ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ എട്ടിന് കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ഫോണ്‍: 0497 2700167.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: