അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസിന് അനുമതി നൽകി. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. അതേസമയം, സിനിമാ ഷൂട്ടിംഗ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിംഗിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ.
സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്ത് നിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതുമരാമത്ത് ജോലികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പത്ത് ദിവസത്തേക്ക് പാസ് നൽകും.