റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തി : ലൈസന്‍സ് സസ്പെന്റ് ചെയ്തു

മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന 159-ാം റേഷന്‍കടയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം നടത്തുന്നതിനായി 102-ാം നമ്പര്‍ റേഷന്‍ കടയുമായി ബന്ധപ്പെടുത്തി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: