കോവിഡ്‌‌ ബാധിതർ : ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌ ; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 91 പൊലീസുകാർക്ക്‌ രോഗം

ന്യൂഡൽഹി:നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിച്ചപ്പോൾ കോവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌ എണ്ണായിരത്തിലേറെ രോഗികളും ഇരുന്നൂറിലേറെ മരണവും റിപ്പോർട്ടുചെയ്‌തു. രോഗികൾ 1.90 ലക്ഷം കടന്നു. മരണം 5400 ലേറെ. മൂന്നുദിവസംകൊണ്ട് കാൽലക്ഷത്തോളം പേർ രോഗബാധിതരായി,എഴുന്നൂറോളം മരണം.

●രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ജർമ്മനി (1.83 ലക്ഷം)യെയും, ഫ്രാൻസി(1.89 ലക്ഷം)നെയും പിന്തള്ളി. ജർമ്മനിയിൽ 8602 പേരും ഫ്രാൻസിൽ 28771 പേരും മരിച്ചു.

●സ്ഥിതി അതി-രൂക്ഷമായ മഹാരാഷ്ട്രയിൽ 89 പേർ കൂടി മരിച്ചു, പുതുതായി 2487 രോഗികള്‍. ധാരാവിയിൽ മാത്രം 38 പുതിയ രോഗികൾ. ആകെ രോഗികള്‍ 67655. മരണം 2286.

● തമിഴ്‌നാട്ടിലും ഡൽഹിയിലും കർണാടകയിലും രോഗികളുടെ എണ്ണം ഞായറാഴ്‌ച ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയില്‍. തമിഴ്‌നാട്ടിൽ 1,149 പുതിയ രോഗികളും 13 മരണം. ആദ്യമായാണ് തമിഴ്‌നാട്ടിൽ രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. ചെന്നൈയില്‍ മാത്രം 809 രോഗികള്‍. ആകെ രോഗികള്‍ 22,333. മരണം 173.

ഡൽഹിയിൽ നാലാംദിവസവും രോഗികള്‍ ആയിരം കടന്നു. ഞായറാഴ്‌ച 1149 രോഗികളും 57 മരണവും. ഞയറാഴ്ച ഗുജറാത്തിൽ 438 രോഗികള്‍, 31 മരണം. ബംഗാളിൽ 371 രോഗികള്‍, 8 മരണം.

●ഉത്തരാഖണ്ഡിൽ ടൂറിസം മന്ത്രി സത്‌പാൽ മഹാരാജിന്‌ കോവിഡ്‌ . മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍. മഹാരാജിന്റെ ഭാര്യയ്‌ക്കാണ്‌ ആദ്യം കോവിഡ്‌ സ്ഥിരീകരിച്ചത്‌. പിന്നീട്‌ മകനും മരുമകനുമടക്കം 22 സ്‌റ്റാംഫംഗങ്ങൾക്കും സ്ഥിരീകരിച്ചു.

●കോവിഡ് ഫലം വരുന്നതിന് മുമ്പെ ചെന്നൈയിൽ നിന്നെത്തിയയാളെ ക്വാറന്റൈന്‍- കേന്ദ്രത്തിൽ നിന്ന് പറഞ്ഞവിട്ടതിന് നാഗാലാൻഡ് ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി. ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ഏഴുപേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: