ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പരിശീലന പരിപാടി സമാപിച്ചു.

കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുന്നതിന് വേണ്ടി ആദ്യഘട്ടമെന്ന നിലയിൽ കണ്ണൂർ ,കൂത്തുപറമ്പ് ,പേരാവൂർ ,എന്നീ സ്റ്റേഷനുകളിലെ മുഴുവൻ പോലീസുകാർക്കും കഴിഞ്ഞ 6 ദിവസങ്ങളിലായി നടത്തി വന്ന പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ബഹു.കേരള തുറമുഖ -പുരാവസ്തു വകുപ്പു മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൗൺസിലറും പരിശീലകനുമായ രാജേഷ് കെ. മലപ്പട്ടം, സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡി.വൈ എസ്. പി ശ്രീ.ടി.കെ രത്നകുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.വൈ .എസ് .പി . കെ.വി വേണുഗോപാൽ ,കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എ .ഉമേഷ് എന്നിവർ സംസാരിച്ചു. കൗൺസിലറും പരിശീലകനുമായ രാജീവൻ വേങ്ങാട് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: