ഉപഭോഗത്തിലെ വർധന ; വൈദ്യുതി തടസ്സം പതിവാകുന്നു

ഉപഭോഗം വർധിച്ചതോടെ രാത്രി വൈദ്യുത സ്തംഭനം പതിവാകുന്നു.വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാകുന്ന രാത്രി ഏഴുമുതൽ 12 മണിവരെയുള്ള സമയത്താണ് പെട്ടെന്ന് വൈദ്യുതി നില്ക്കുന്നത്.വൈദ്യുതിക്ഷാമം കൊണ്ട് മനഃപൂർവം പവർ കട്ട് ചെയ്യുന്നതല്ല.ലൈനിന് താങ്ങാനാവാത്തതിനാൽ വൈദ്യുതപ്രവാഹം നിലച്ചുപോകുന്നതാനെന്നാണ് കെ എസ് ഇ ബി അധികൃതരുടെ വിശദീകരണം.വ്യാഴാഴ്ച രാത്രി ജില്ലയിൽ പലേടത്തും പലതവണ വൈദ്യുതി മുടങ്ങി.കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്ന ലൈനിൽ ഓർക്കാട്ടേയ്ക്കടുത്തുണ്ടായ തകരാറാണ് വ്യാഴാഴ്ചത്തെ പ്രശ്നമെന്ന് കെ എസ് ഇ ബി എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ അറിയിച്ചു.ഇടയ്ക്കിടെ ലൈൻ ഓഫാക്കേണ്ടിവരികയായിരുന്നു.ഉപഭോഗത്തിലെ വൻ വർദ്ധനവ് കാരണം ഫീഡർ ലൈനുകളിൽ ട്രന്സ്ഫോര്മറുകളിൽ നിന്നുള്ള വൈദ്യുത പ്രവാഹം പലപ്പോഴും താനെ നിലച്ചു പോകുകയാണ്.ലോഡ് താങ്ങാനാവാതെയാണ് ഇത് സംഭവിക്കുന്നത്.വീണ്ടും ചാർജ്ചെയ്യാൻ പരമാവധി കുറച്ച് സമയമേ എടുക്കുന്നുള്ളു.അതല്ലാതെ ഇത് പവർകട്ട് അല്ലെന്നും അധികൃതർ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: