കണ്ണൂരില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ വീൽ ചെയർ വിതരണം

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ വീൽ ചെയർ വിതരണം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ജില്ലാ ഭരണകൂടത്തിന്‍റെയും സാമൂഹ്യനീതി വകുപ്പിന്‍റെയും സഹകരണത്തോടെ ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രൊജക്‌ട്‌സ് കമ്പനിയും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അസസ്‌മെന്‍റ് ക്യാമ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 പേര്‍ക്കാണ് ഇന്ന് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുക. ചടങ്ങില്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ്, ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രൊജക്‌ട്‌സ് കമ്പനി സിഇഒ ഡോ. ഷക്കീല്‍ അഹ്മദ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: