അഞ്ചു കിലോ കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ

അഞ്ചു കിലോ കഞ്ചാവുമായി വയനാട് സ്വദേശി കൂട്ടുപുഴയിൽ അറസ്റ്റിൽ.വയനാട് പൊഴുതന സ്വദേശി മുഹമ്മദ് ഐനേഷ് ഖാനാണ് അറസ്റ്റിലായത്.ബംഗളുരുവിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൽ കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.വയനാട്ടിലേക്ക് കടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.എക്സൈസ് ഇൻസ്‌പെക്ടർ പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാവിലെ കൂട്ടുപുഴയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.കേരളം കർണാടകം അതിർത്തിയായ കൂട്ടുപുഴ വഴി വിരാജ്‌പട്ടയിൽ നിന്ന് കഞ്ചാവ്,മയക്കുമരുന്നുകൾ,നിരോധിത പാൻ ഉത്പന്നങ്ങൾ എന്നിവ വ്യാപകമായി എത്തുന്നുണ്ട്.കർണാടകം കേരള കെ എസ് ആർ ടി സി ബസുകളിലും ലഹരിമരുന്നുകൾ കടത്തുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: