ഉപകാരമില്ലാതെ നടുവിൽ കുടിവെള്ള പദ്ധതി

പതിനഞ്ചുലക്ഷം രൂപയിലധികം ചെലവിട്ട് നിർമിച്ച കുടിവെള്ളപദ്ധതി വെറുതെയായി. നടുവിൽ കിഴക്കേ കവല കുടിവെള്ളപദ്ധതിയാണ് അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത്.സമൃദ്ധമായി വെള്ളമുള്ള സ്ഥലത്താണ് പദ്ധതിയുടെ കിണറും പമ്പ് ഹൗസുമുള്ളത്. സ്വജൽധാരാ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്താണ് നിർമാണം നടത്തിയത്.നിർമാണശേഷം പൊതുജനങ്ങളുടെ കമ്മിറ്റിക്ക് വിട്ടുനൽകി. മൂന്നുവർഷം പദ്ധതിയിലൂടെ കുടിവെള്ളവിതരണം നടന്നു.തുടക്കത്തിൽ 200 കുടുംബങ്ങൾക്ക് കണക്‌ഷൻ നൽകി. വിഹിതമായി ഓരോ കുടുംബവും 1500 രൂപവീതവും നൽകി.നടത്തിപ്പിനുള്ള ചെലവ് കമ്മിറ്റിയാണ് കണ്ടെത്തിയത്. ഉപഭോക്താക്കളിൽനിന്ന് പ്രതിമാസം ഇതിനുള്ള തുക പിരിച്ചെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.മോട്ടോർ കേടായതോടെയാണ് കുടിവെള്ളവിതരണം നിലച്ചത്. ഇപ്പോൾ പൈപ്പുകളും തകർന്നു. മണ്ണിനുമുകളിലൂടെ പൈപ്പിട്ടത് അശാസ്ത്രീയമാണെന്ന് തുടക്കത്തിൽ നാട്ടുകാർ പരാതി പ്പെട്ടെങ്കിലും അധികൃതർ കേട്ടില്ല.കുടിവെള്ള പദ്ധതി പുനരുദ്ധരിക്കാൻ കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് വിഹിതം അടച്ചതുസംബന്ധിച്ച് വിവരമെത്താൻ വൈകിയതിനാൽ ഫണ്ട് വെറുതെയായെന്നും നാട്ടുകാർ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: