കാഞ്ഞിരോട് എ യു പി സ്കൂൾ ഉദ്ഘാടനവും സ്കൂൾ കിറ്റ് വിതരണവും നടത്തി

88 വർഷത്തെ പരമ്പര്യത്തിന്റെ ചരിത്രവുമായി പ്രയാണ വീഥിയിലെ കനൽപഥങ്ങളിലൂടെ നടത്തിയ വിജയകഥകൾ അയവിറക്കി കാഞ്ഞിരോട് എ.യു.പി.സ്കൂൾ 2018-19 പ്രവേശനോത്സവം ആവേശകരമായ പരിപാടികളിലൂടെ നിറഞ്ഞ സദസ്സിൽ ജില്ലാ പഞ്ചായത്ത് വികസന കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉൽഘാടനം ചെയ്തു.

300 ലധികം രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത സദസിൽ ചിരിപ്പിച്ച് ചിന്തിപ്പിച്ച് കവിതകളും, കഥകളുമായി ഒരു മണിക്കൂറിലധികം നീണ്ട ഉൽഘാടന പ്രസംഗം വിദ്യാഭ്യാസത്തിന്റെ വർത്തമാന മൂല്യചുതി തുറന്ന് കാട്ടുകയും നന്മയുടെ ഇന്നലെകളുടെ നവ്യാനുഭവം സരളമായി അവതരിപ്പിക്കുകയും ചെയ്തു. നാളെയുടെ സർഗചേതനക്ക് കരുത്ത് നൽകുന്ന പൊതു വിദ്യാഭ്യാസ ശക്തീകരണ പ്രവർത്തനത്തിനു് പ്രവേശനോത്സവം തുടക്കം ആവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

‘ സി.എച്ച് ട്രസ്റ്റ് ചെയർമാൻ അബ്ദുറഹിമാൻ കല്ലായ് അദ്ധ്യകഷത വഹിച്ചു.

ടോപ് സ്കോളർ അവാർഡ് പഞ്ചായത്ത് പ്രസിഡണ്ട് എ. പങ്കജാക്ഷൻ വിതരണം ചെയ്തു

വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് സി.എച്ച് ട്രസ്റ്റ് ജനറൽ സിക്രട്ടറി എം. പി മുഹമ്മദലിയും, സ്കൂൾ കലണ്ടർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മഹിജയും വിതരണം ചെയ്തു.

ബ്ലോക്ക് മെമ്പർ പി.സി. അഹമ്മദ് കുട്ടി, വാർഡ് മെമ്പർ പി.പി. മുനീറ, എ.ഖാദർ മാസ്റ്റർ, പി.സി.റഫീക്ക്, എം അബൂബക്കർ മാസ്റ്റർ, കെ.പ്രീത ടീച്ചർ, എം.പി.ഷർ ബീന, ഡോ: പി.സി. മായിൻകുട്ടി, കെ.പി.അബു, ടി.പി.സുലൈമാൻ, പി.സി. ആസിഫ്, മുക്കണ്ണി മുഹമ്മദ്,ഡി.ഖാദർ ഹാജി, എം.പി ശംശുദ്ധീൻ, കെ.പി. നൂറുദ്ധീൻ, തുടങ്ങിയവർ അഭിവാദ്യം നേർന്നു.

H M സി.പി പ്രീത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി സി.എ രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

%d bloggers like this: