നിരന്തരം പവര്‍ കട്ട്: കെ.എസ്.ഇ.ബി മാതമംഗലം ഓഫീസ് അടിച്ചുപൊളിച്ചു

കണ്ണൂര്‍: നിരന്തരം വൈദ്യുതി നിലയ്ക്കുന്നത് പതിവായപ്പോള്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് കയ്യേറി. കെ.എസ്.ഇ.ബി മാതമംഗലം സെക്ഷന്‍ ഓഫീസാണ് ഇന്നുപുലര്‍ച്ചെ ഒരുമണിയോടെ ഇരുപത്തിയഞ്ചോളം വരുന്ന ജനക്കൂട്ടം കയ്യേറിയത്. അക്രമത്തില്‍ ജീവനക്കാരന്‍ കെ.പി.സൂരജിന് പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ഫോണ്‍ ജനല്‍ച്ചില്ലുകള്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. ആലക്കാട് ഭാഗത്തുനിന്നുള്ളവരാണ് നിരന്തരം വൈദ്യുതി കട്ട് ആരോപിച്ച് ഓഫീസ് കയ്യേറിയതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പെരിങ്ങോം പേലീസ് കേസെടുത്തിട്ടുണ്ട്….

%d bloggers like this: