ഭാരം ചുമന്ന ജീവിതത്തിൽ രോഗം തളർത്തി ഒരു ചുമട്ടുതൊഴിലാളി;
സുനിൽകുമാറിനെ കരുണയുള്ളവർ സഹായിക്കണം

ജീവിതഭാരം തലയിലേറ്റിയായിരുന്നു സുനിൽ കുമാർ എന്ന ചെറുപ്പക്കാരൻ ഇത്രയും നാളും കഴിഞ്ഞത്.ബുദ്ധിമുട്ടുകൾക്കിടയിലും ജീവിതം കരുപിടിപ്പിക്കുവാൻ നെട്ടോട്ടമോടിയ സുനിൽകുമാർ എന്ന 40 വയസ്സുകാരനെ രോഗം കീഴടക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.ഇരു വൃക്കകളും തകരാറിൽ ആയി ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് .തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് കഴിയുന്ന ഇദ്ദേഹത്തിനും കുടുംബത്തിനും നിത്യവൃത്തിക്കോ ചികിത്സയ്‌ക്കോ പണമില്ലാത്ത സാഹചര്യമാണ്.കൊല്ലം,ഓയൂർ,വെളിനല്ലൂർ കാളവയൽ ആദർശ് ഭവനിൽ സുനിൽകുമാർ കൊട്ടാരക്കര ടൗണിലെ ചുമട്ടുതെഴിലാളി ആയിരുന്നു.സുനിൽകുമാറിന്റെ ഭാര്യ സിന്ധു ഭർത്താവിന്റെ ചികിത്സയ്ക്കായി കരുണയുള്ളവർ സഹായിക്കും എന്ന പ്രതീക്ഷയിലാണ്.കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.14 വയസ്സായ ആദർശും അഭിരാമിയുമാണ് സുനിൽ കുമാറിന്റെ മക്കൾ.സന്മനസ്സുള്ളവർ ഒന്നിച്ചാൽ മാത്രമേ ഈ കുടുംബം ജീവിതത്തിലേക്ക് തിരിച്ചു വരൂ.(ഹോക്സ് വ്യൂ മീഡിയ)Account Details

A/c 40572101011924
Kerala Grameen Bank
Branch kottarakkara
IFSE code KLGB0040572സുനിൽ കുമാറിന്റെ ഫോൺ നമ്പർ 9745407633

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: