രണ്ടരലക്ഷത്തോളം വാക്സിൻ ട്രക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

രണ്ടരലക്ഷത്തോളം വാക്സിൻ ട്രക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. രണ്ടര ലക്ഷത്തോളം കോവാക്സിൻ മരുന്നുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. എട്ടു കോടി രൂപയോളം വിലമതിക്കുന്നതാണ് വാക്സിൻ. വഴിയരികിലാണ് ആളില്ലാത്ത നിലയിൽ ട്രക്ക് കണ്ടെത്തിയത്.

ട്രക്കിന്‍റെ ഡ്രൈവറെ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.രാജ്യത്ത് വാക്സിന് ക്ഷാമം നേരിടുന്ന സഹചര്യത്തിലാണ് ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവത്തോട് സർക്കാർ വൃത്തങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: