രാജ്യത്ത് ‍ 35,365 കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 1993 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആകെ മരണം 1152

രാജ്യത്ത് നിലവില്‍ 35,365 കോവിഡ് ബാധിതര്‍. ഇതുവരെ 9064 പേര്‍ രോഗമുക്തരായി. 1152 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 67 മരണവും 564 കോവിഡ് നെഗറ്റീവ് കേസുകളും 1993 പോസിറ്റിവ് കേസുകളും റിപ്പോർട്ട് ചെയ്തു. 25.37 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്തെ എല്ലാജില്ലകളും ഗ്രീന്‍, ഓറഞ്ച്, റെഡ്‌സോണുകളായിതിരിച്ചു. കോവിഡ് പോസിറ്റീവ് കേസ്, സമ്പർക്കമുള്ളവരുടെ എണ്ണം, പരിശോധന, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് സോണുകൾ തിരിച്ചത്.

നഗരപ്രദേശങ്ങളിൽ റെസിഡൻഷ്യൽ മേഖല, മുൻസിപ്പൽ വാർഡ്, പോലീസ് സ്റ്റേഷൻ മേഖലകൾ, ടൗൺ എന്ന തരത്തിലും. ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത്, പോലീസ് സ്റ്റേഷൻ കീഴിലുള്ള പ്രദേശങ്ങൾ, എന്ന തരത്തിലോ മേഖലകളാക്കി തിരിക്കാം. ഇവിടങ്ങളിൽ സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കപ്പെടണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: