പാമ്പുരുത്തിയിലെ മുഴുവൻ കുടുംബങ്ങൾക്കും റമദാൻ കിറ്റ് വിതരണം ചെയ്തു

പാമ്പുരുത്തി : ശിഹാബ് തങ്ങൾ റിലീഫ് സെൽ, പാമ്പുരുത്തി ശാഖാ മുസ്ലിം യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തിൽ ഗൾഫ് കെ.എം.സി.സി യുടെ സഹകരണത്തോടെ പാമ്പുരുത്തിയിലെ മുഴുവൻ കുടുംബങ്ങൾക്കും റമദാൻ കിറ്റ് വിതരണം ചെയ്തു. ജാതി മതങ്ങൾക്കതീതമായി മുന്നൂറോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി അധ്യക്ഷനായി. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി അബ്ദുസ്സലാം വളണ്ടിയർമാര്‍ക്ക്‌ കിറ്റ് കൈമാറി. എം.എം അമീർ ദാരിമി പ്രാർത്ഥന നിർവഹിച്ചു. എം മുസ്തഫ ഹാജി, വി.ടി മുഹമ്മദ് മൻസൂർ, എം അനീസ് മാസ്റ്റർ, എൻ.പി റിയാസ്, കെ.സി മുഹമ്മദ് കുഞ്ഞി, പി റഷീദ്, എം.പി മുഹമ്മദ് കുഞ്ഞി, കെ.പി മുഹമ്മദലി, വി.ടി അബൂബക്കർ, വി.ടി മുസ്തഫ, എം ശിഹാബ് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: