തൊഴിലാളി ദിനത്തിലും വേതനമില്ലാതെ ഇവർ

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം.’ സർവ ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ ദിനം. എന്നാൽ ഇന്ന് പല മേഖലകളിലും തൊഴിലാളികൾ വലിയ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്.ഇത്തരത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവരുടെ ഒരു നേർക്കാഴ്ചയാണ് കൊച്ചി പി വി എസ് ആശുപത്രിയിലെ ജീവനക്കാരുടേത്. എട്ടു മാസമായി ശമ്പളം ഇവർക്ക് ലഭിച്ചിട്ട്.നിത്യ ചിലവിനു പോലും പണമില്ലാത്ത അവസ്ഥ.ഇതേ തുടർന്ന് തൊഴിലാളി ദിനത്തിൽ തന്നെ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രതിഷേധം നടത്തുകയാണിവർ.20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവർക്ക് പോലും ശമ്പളം ലഭിക്കുന്നില്ല. ജീവിക്കാൻ മറ്റുമാർഗം പോലുമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.എന്നാൽ പല പ്രാവശ്യം ആശുപത്രി അധികൃതരെ ശമ്പളക്കാര്യം അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: