കോവിഡിനെ നേരിടാന്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന് വ്യാജ സന്ദേശം: ഡോക്ടർ പരാതി നൽകി

grunge stamp with frame colored red and text Fake News

പയ്യന്നൂര്‍: കോവിഡിനെ നേരിടാന്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന് ഡോക്ടറുടെ പേരില്‍ വ്യാജ ശബ്ദസന്ദേശം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എസ്.എം. അഷ്റഫിെന്‍റ പേരിലാണ് സന്ദേശം പരക്കുന്നത്.
ഇതിനെതിരെ ഡോ. അഷ്റഫ് സൈബര്‍ സെല്ലിലും പരിയാരം മെഡിക്കല്‍ കോളജ് പൊലീസിലും പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊറോണ വൈറസിനെ തകര്‍ക്കാന്‍ വൈറ്റമിന്‍ സി.യാണ് ആവശ്യമെന്നും അതുകൊണ്ട് നാരങ്ങ തോലുസഹിതം വെള്ളത്തില്‍ കലര്‍ത്തി കുടിക്കണമെന്നുമാണ് സന്ദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: