കണ്ണൂരിൽ 2 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ ഇന്ന് 24 പോസിറ്റിവ് കേസുകൾ

സംസ്ഥാനത്ത് ഇന്നു 24 പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിലുള്ളവരാണ്. എറണാകുളം – 3, തിരുവനന്തപുരം – 2, തൃശൂർ – 2, കണ്ണൂർ – 2, മലപ്പുറം – 2, പാലക്കാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശത്തു നിന്നും വന്നവരാണ്. ബാക്കി ഉള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഇതുവരെ 265 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 237 പേർ ചികിത്സയിലുണ്ട്. വിവിധ ജില്ലകളിലായി 164130 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 163508 പേർ വീടുകളിലും, 622 പേർ ആശുപത്രിയിലുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: