കണ്ണൂര്‍ ആറളത്ത് പനി ബാധിച്ച്‌ അഞ്ച് വയസ്സുകാരി മരിച്ചു

കണ്ണൂര്‍: ആറളം കീഴ്പ്പള്ളിയില്‍ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി മരിച്ചു. കമ്ബത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്. കുട്ടിയുടെ മരണം പനിയെ തുടര്‍ന്ന് ആയതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധന ഫലങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകളെ കുറിച്ച്‌ തീരുമാനിക്കു എന്നും പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: