ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ട്രാവലർ വാൻ മറിഞ്ഞു

ഇരിട്ടി: ഇരിട്ടി – വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മമാക്കൂട്ടം ചുരത്തില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ 11 പേര്‍ക്ക് പരിക്കേറ്റു. ഇരിക്കൂര്‍ നിലാമുറ്റും, പെരുവളത്തുപറമ്പ് സ്വദേശികളായ കാരോത്ത് സൈനബ(40), ഖാലിദ്(32), ഷഹല(15), സൈമ(21), അഷിബ(28), റജുല(20), ഉബൈദ്(20), ഷമീല(22), റിഷാന(19), ഉമൈയ്യ(24), നസീബ (30), എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീരാജ് പേട്ടയില്‍ നിന്ന് ഇരിക്കൂറിലേക്ക് വിവാഹം കഴിഞ്ഞ് വരികയായിരുന്നു എല്ലാവരും. ചുരം റോഡിൽ നിരവധി അപകടങ്ങൾ മുൻപും ഉണ്ടായിട്ടുള്ള കുട്ടപ്പാലം വളവില്‍ വെച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: