സദാചാര ഗുണ്ടാ ആക്രമം: തളിപ്പറമ്പിൽ ഡോക്ടറെ അക്രമിച്ച ആറ് പേർക്കെതിരെ കേസ്

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം തളിപ്പറമ്പ തൃച്ചംബരത്തുള്ള ഡോക്ടറെ കാണാൻ വന്ന സ്ത്രീയെയും ഡോക്ടറേയും സദാചാര ഗുണ്ടകൾ ആക്രമിച്ചു സംഭവം ഇങ്ങനെ..

ശനിയാഴ്ച രാതി ഏഴര മണിയോടെ ഡോക്ടറുടെ സ്ഥിരം രോഗിയായ അച്ഛന്റെ മരുന്ന് മാറ്റി എഴുതി വാങ്ങുന്നതിന്റെ ആവശ്യാർത്ഥം എത്തിയ സ്ത്രീ ഡോക്ടറുടെ പരിശോധനാ മുറിയിലേക്ക് കയറവേ പിന്നാലെ എത്തിയ നായിക്കുറുക്കൻ പപ്പൻ എന്നറിയപ്പെടുന്ന പത്മനാഭനും കൂടെ നാലുപേരും ചേർന്ന് സദാചാര പോലീസ് ചമഞ്ഞ് അസഭ്യവർഷവും ചൊരിഞ്ഞ് സ്ത്രീയെ കയ്യേറ്റം ചെയ്തു. അപ്പോൾ ഡോക്ടർ ഇറങ്ങി വന്ന് അവരെ തടയാൻ ശ്രമിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തപ്പോൾ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് ഡോക്ടറുടെ പരാതി പ്രകാരം തളിപ്പറമ്പ് പോലീസ് പത്മനാഭന്റെയും കണ്ടാൽ അറിയാവുന്ന മറ്റു നാല് പേരുടേയും പേരിൽ വിവിധ വകുപ്പുകൾ പ്രകാരം ഭവനഭേധനം , അതിക്രമിച്ച് കടക്കൽ, സംഘം ചേർന്ന് അക്രമിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തി വരികയാണ്. പ്രതികൾ ഉടൻ തന്നെ വലയിലാകുമെന്ന് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: