ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 1

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ഇന്ത്യയിൽ പുതിയ സാമ്പത്തിക വർഷം 2019-20 ന് തുടക്കം കുറിക്കുന്നു.. ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നു..

ഇന്ന് ലോക വിഡ്ഢി ദിനം.. (World Fools day) 1564 ലാണ് ലോക വിഡ്ഡി ദിനത്തിന്റെ തുടക്കം എന്ന് വിശ്വസിക്കുന്നു…

International fun at work day…1996 മുതൽ ആചരിക്കുന്നു… ജോലി സരസമായി ആരംഭിക്കുവാനുള്ള ദിനം…

1748 – പോംപെ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി…

1826- ഗ്യാസ് എൻജിന്റെ പേറ്റന്റ്, സാമുവൽ മോറിക്കു ലഭിച്ചു…

1867- സിങ്കപ്പൂർ, പെനാങ്, മലാക്കാ എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് കോളനിയായി…

1889 – ആദ്യ ഡിഷ്‌ വാഷിങ് മെഷീൻ പുറത്തിറക്കി…

1905 – SOS എന്ന വാക്ക്, മോർസ് അപകട സിഗ്നൽ ആയി അംഗീകരിക്കപ്പെട്ടു…

1930. സർദാർ ആക്ട് അഥവാ ശൈശവ വിവാഹ നിയന്ത്രണ നിയമം നിലവിൽ വന്നു..

1935- റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു..

1950- തിരുവിതാംകൂർ റേഡിയോ നിലയം ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്തു…

1951- തിരുവിതാം കൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഭാഗമായി..

1954- എയർ മാർഷൽ സുബ്രതോ മുഖർജി വ്യോമസേനയുടെ തലവനാകുന്ന ആദ്യ ഇന്ത്യക്കാരനായി.. ഇന്ത്യൻ വായു സേനയുടെ പിതാവ് എന്നും അറിയപ്പെടുന്നു…

1955- രാജേന്ദ്ര സിന്ഹജി ജഡേജ കരസേനയുടെ തലവനാകുന്ന പ്രഥമ ഇന്ത്യക്കാരനായി… ഇന്ത്യൻ സേനയുടെ രണ്ടാമത്തെ കമാൻഡർ -ഇൻ-ചീഫ് ….

1957- ഒന്നാം കേരള നിയമസഭ നിലവിൽ വന്നു.

1958- എറണാകുളം ജില്ല നിലവിൽ വന്നു..

1965- K S R T C സ്വയം ഭരണ സ്ഥാപനമായി നിലവിൽ വന്നു…

1973- കേരളത്തിന്റെ ഏക മലയാളി ഗവർണർ ആയിരുന്ന വി. വിശ്വനാഥൻ ചുമതല ഒഴിഞ്ഞു…

1973- ഉത്തർ പ്രദേശിലെ ജിം കോർബറ്റ് നാഷനൽ പാർക്കിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരഭിച്ചു.

1976- സ്റ്റീവ് ജോബും സ്റ്റീവ് വോഡനിയാകും ചേർന്ന് ആപ്പിൾ കമ്പനി സ്ഥാപിച്ചു…

1976- ഇന്ത്യയിൽ ദൂരദർശൻ സ്വതന്ത്ര സ്ഥാപനമായി നിലവിൽ വന്നു.

1979- ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി

1986- MTNL (Mahanagar telecom nigam Ltd) നിലവിൽ വന്നു..

1991- വാർസാ ഉടമ്പടി ഇല്ലാതായി…

1996- കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു..

1999- IRDP യെ SGSRY ൽ ലയിപ്പിച്ചു..

2001- സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയ ആദ്യ രാജ്യമായി ഹോളണ്ട് മാറി…

2002- നെതർലൻഡ്‌സ്‌, ദയാ വധത്തിനു നിയമ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി..

2004- പാൾ ബക്കറ്റ് (Paul Buchhect) രൂപകല്പന ചെയ്ത ഗൂഗിളിന്റെ ഇ മെയിൽ സംവിധാനം ജി.മെയിൽ നിലവിൽ വന്നു..

2008- തൊഴിലുറപ്പ് പദ്ധതി (Mahatma Gandhi National Rural Employment Guarantee Act- MGNREGA) എല്ലാ സംസ്ഥാനത്തും വ്യാപിപ്പിച്ചു..

2009- ക്രോയേഷ്യയും അൽബേനിയയും നാറ്റോയിൽ അംഗത്വം എടുത്തു…

2010 – വിദ്യാഭ്യാസ അവകാശ നിയമം – Right to Education Act (RTE)  നിലവിൽ വന്നു..

2016- രണ്ടാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ചകോടി (Nuclear Security Summit) വാഷിങ്ടണിൽ നടന്നു…

2016- ചാണ്ഡിഗഢ് മണ്ണെണ്ണ മുക്ത നഗരം നിലവിൽ വന്നു..

2017- എസ്.ബി.ടി അടക്കം 5 ബാങ്കുകൾ SBI യിൽ ലയിപ്പിച്ചു..

2018- കേരളം 6 മത് തവണ, ദേശീയ ഫുട്ബോൾ ചാമ്പ്യൻമാർക്കുള്ള സന്തോഷ് ട്രോഫി കിരീടം ചൂടി.. ഫൈനലിൽ കൊൽക്കത്തയിൽ വച്ച് ബംഗാളിനെ 4-2 ന് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി…

ജനനം

1578- വില്യം ഹാർവി – ഇംഗ്ലണ്ട്.. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്.. ഹൃദയം ഒരു പമ്പ് പോലെ രക്തം ശരീരം മുഴുവൻ എത്തിക്കുന്നു എന്ന് കണ്ടെത്തിയ പ്രതിഭ..

1621- ഗുരു തേജ് ബഹാദൂർ… ഒമ്പതാമത് സിഖ് ഗുരു..

1776 – സോഫി ജർമയ്ൻ- ഫ്രഞ്ച് ഗണിതജ്ഞ.. തത്വചിന്തക..ജർമയ്ൻ തിയറി ഓഫ് ഇലാസ്ടിസിറ്റി , നമ്പർ തിയറി എന്നിവയുടെ ഉപജ്ഞാതാവ്…

1815- ഓട്ടോ വോൻ ബിസ്മർക്ക് – അയൺ ചാൻസലർ എന്നറിയപ്പെടുന്ന ജർമനിയുടെ ആദ്യ ചാൻസലർ…

1908- അബ്രഹാം ഹാരോൾഡ്‌ മസ്‌ലോ- അമേരിക്കൻ മനഃശ്ശാസ്‌ത്രജ്ഞന്‍.. Maslow’s hierarchy of needs എന്ന മനഃശാസ്ത്ര രംഗത്തെ പ്രശസ്ത സിദ്ധാന്തത്തിന്റെ പിതാവ്…

1929- ടി .കെ . ഗോവിന്ദറാവു – ആദ്യകാല പിന്നണി ഗായകൻ…

1937- ഹമീദ് അൻസാരി – മുൻ ഉപരാഷ്ട്രപതി..

1940- വങ്കാരി മാതായി – കെനിയ.. സാമൂഹ്യ പ്രവർത്തക.. ഗ്രീൻ ബെൽറ്റ് മൂവമെന്റ് സംഘടന സ്ഥാപക… നോബൽ ജേതാവ് (2004)

1941- അജിത് വഡേക്കർ – 1966- 74 കാലയളവിലെ ഇന്ത്യൻ ക്രിക്കറ്റ് താരം. ഇന്ത്യക്ക് പുറത്ത് ടെസ്റ്റ് പരമ്പര (1971 വിൻഡീസ് ) ജയിച്ച ആദ്യ നായകൻ..

1957 – ഡേവിഡ് ഗവർ- ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം…

1973- സ്റ്റീഫൻ ഫ്ലെമിങ് – ന്യൂസിലാൻഡ് ക്രിക്കറ്റ് താരം..

1984- മുരളി വിജയ് – ഇന്ത്യൻ ക്രിക്കറ്റ് താരം

ചരമം

1950- ചാൾസ് ആർ. ഡ്രൂ- രക്ത ബാങ്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്..

1965- തിരുനയ്നാർകുറിച്ചി മാധവൻ നായർ.. ആദ്യകാല ചലച്ചിത്ര പ്രതിഭ.. ഗാനരചന, ഗായകൻ, തിരക്കഥാകൃത്ത്..

2004- ഗുർചരൺ സിങ് തോറ.. അകാലി നേതാവ് – ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റി മുൻ പ്രസിഡന്റ്…

2007- ലാറി ബേക്കർ – ഇന്ത്യൻ ആർക്കിടെക്ട് … ഇംഗ്ലണ്ടിൽ ജനിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കി ചെലവ് കുറഞ്ഞ വീട് നിർമാണത്തിൽ വൈദഗ്ധ്യം നേടി പ്രചരിപ്പിച്ചു….

2010 -സി. ശരത് ചന്ദ്രൻ – ഡോക്യുമെൻററി സംവിധായകൻ, പരിസ്ഥിതി പ്രവർത്തകൻ, ആക്ടിവിസ്റ്റ്.. ട്രെയിനിൽ നിന്ന് വീണു മരിച്ചു..

2018- എഫ്റൈൻ റിയോസ് മോൻറ്റ്- ഗ്വാട്ടിമാലിയൻ ഏകാധിപതി (1981-82)

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: