കുവൈത്തിൽ വാഹനാപകടം : കണ്ണൂർ സ്വദേശികളടക്കം18 പേര്‍ മരിച്ചു

കുവൈറ്റ്‌ : ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളെ കയറ്റി പോവുകയായിരുന്ന     ബസ് കബ്ദ് റോഡിൽ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികൾ ഉള്‍പ്പടെ  18 പേര്‍ മരിച്ചു .  കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സനീഷ് , കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നീവരാനാണ് മരണപ്പെട്ട മലയാളികൾ അമിത വേഗത്തിൽ വന്ന ബസുകൾ   കെ.ഓ.സി വെസ്റ്റ്‌ ഏരിയയില്‍ വെച്ച്  കൂട്ടിയിടിക്കുകയായിരുന്നു . നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസും അഗ്നിശമനസേനാംഗങ്ങളും  രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: