സിപി എം പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചകേസിൽ പ്രതി അറസ്റ്റിൽ.

കണ്ണൂർ: സി പി എം പ്രവർത്തകൻ്റെ വീ​ട്ടു​മു​റ്റ​ത്ത്
നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റും സൈക്കിളും തീവെച്ചു നശിപ്പിച്ച കഞ്ചാവുമാഫിയാ സംഘത്തിലെ യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന്
രാ​മ​തെ​രു​ ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇലക്ട്രീഷ്യൻ ടാർസൻ എന്നു വിളിക്കുന്ന പണ്ടാരി ഹൗസിൽ സുമേഷിനെ (33)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 3.20 ഓടെ പള്ളിക്കുന്ന് രാമതെരുവിലെ സി പി എം പ്രവർത്തകനും പുഴാതി സഹകരണബേങ്ക് ജീവനക്കാരനുമായ പി.വിജു (44)വിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട
കെ.എൽ.13 എ.ജെ.9776 നമ്പർ സ്കൂട്ടറും സൈക്കിളുമാണ് കഞ്ചാവ് സംഘം തീ വെച്ച് നശിപ്പിച്ചത്. ലഹരിമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ച വിരോധത്തിലായിരുന്നു വാഹനത്തിന് തീവെച്ചത്.ഉഗ്രശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് സ്കൂ​ട്ട​ർ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഉടമ പി.വിജു​വി​ന്‍റെ പ​രാ​തി​യി​ൽ കേസെടുത്ത ടൗ​ൺ പോ​ലീ​സ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അക്രമിസംഘത്തിലെ യുവാവിനെ പിടികൂടിയത്.പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: