ആർ.ടി പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധം; കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങിഇരിട്ടി : അതിർത്തികടക്കാൻ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം തന്നെ വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്താതെ കർണ്ണാടകം കർശന നിയന്ത്രണങ്ങൾ തുടരുന്നു. ഇതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് ചരക്കു ലോറികൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ. കർണ്ണാടകത്തിൽ നിന്നും ടെസ്റ്റ് ഫലം ഇല്ലാതെ വരുന്ന വാഹന യാത്രക്കാരെയും ചരക്കു വാഹനങ്ങളെയും കേരളത്തിലേക്ക് കടത്തി വിടുന്നുണ്ടെങ്കിലും കേരളത്തിൽനിന്നും ഇവർക്ക് തിരിച്ചു പോവുകയാണെങ്കിൽ ആർ ടി പി സി ആർ നെഗറ്റിവ് ഫലം നിർബന്ധമാണ് . ഇങ്ങിനെ വരുന്ന വരെ മക്കൂട്ടത്തു നിന്നും തിരിച്ചയക്കുകയാണ്. പലരും ആന്റിജൻ ടെസ്റ്റ് റിസൾട്ടുമായി എത്തുന്നുണ്ടെങ്കിലും ആർ ടി പി സി ആർ തന്നെ വേണമെന്ന നിബന്ധനയിൽ തിരിച്ചു പോകേണ്ട അവസ്ഥയുമാണ്.
ഇതോടെ പ്രതിസന്ധിയിലായത് ചരക്കു വാഹന ഡ്രൈവർമാരാണ്. മക്കൂട്ടത്തു തന്നെ കർണ്ണാടക അധികൃതരുടെ നേതൃത്വത്തിൽ സൗജന്യ ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ഇതിന്റെ ഫലം ലഭിക്കണമെങ്കിൽ രണ്ടു ദിവസം കാത്തുനിൽക്കണം എന്ന താണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത് . ഞായറാഴ്ച നൂറുകണക്കിന് ചരക്കു വാഹനങ്ങളാണ് ഇതുമൂലം ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കർണാടകയുടെ അതിർത്തി പങ്കിടുന്ന മറ്റ് ചെക്ക്പോസ്റ്റുകളൊന്നിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് മാക്കൂട്ടത്തു ഉള്ളതെന്നാണ് ഇവർ പറയുന്നത്. ഇതിനെത്തുടർന്ന് വൻ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്. ഞായറാഴ്ച രാവിലെ ഇതിനെ ചോദ്യം ചെയ്യാനായി എത്തിയ ഡ്രൈവർമാരെ കർണ്ണാടക പോലീസ് വിരട്ടി ഓടിച്ചു. ഈ സമയത്ത് ദൃശ്യം പകർത്താനെത്തിയ മേഖലയിലെ പ്രാദേശിക ദൃശ്യ മാദ്ധ്യമ പ്രവർത്തകരെയും പോലീസ് തടഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: