കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ ആഭരണങ്ങൾ കവർന്നു

കണ്ണൂർ :രാത്രിയിൽ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വീട്ട മ്മമാരുടെ ദേഹത്ത് ധരിച്ച ആഭരണങ്ങൾ കവർന്നു . സിറ്റി ആനയിടുക്ക് റെയിൽവെ ഗേയിറ്റിന് സമീപം താമസിക്കുന്ന മേച്ചോത്ത് ഹൗസിൽ ഖദീജ ( 85 ) യുടെ കഴുത്തിൽ നിന്നും മൂന്നര പവന്റെ മാലയും തൊട്ടടുത്ത് താമസിക്കുന്ന ഖദീജമൻസിലിൽ പരേതനായ ഖാലിദിന്റെ ഭാര്യ സൗദ ( 65 ) യുടെ കൈയിൽ ധരിച്ച ഒന്നര പവന്റെ ബസ് ലെറ്റുമാണ് ഇന്ന് പുലർച്ചെ മൂന്നര മണിയോടെ മോഷണം പോയത് . കുറച്ചു ദിവസങ്ങളായി റെയിൽവെ പാളത്തിന് സമീപം താമസി ക്കുന്ന വീടുക കേന്ദ്രീകരിച്ച് മോഷണ പരമ്പര നടക്കുകയാണ് പോലീസ് അന്വേഷണം ഊർജ്ജി തമാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: