ഖുർആൻ സ്റ്റഡി സെൻറർ അവാർഡ് വിതരണവും സംഗമവും നടത്തി

കണ്ണൂർ: ഖുർആൻ സ്റ്റഡി സെൻറർ വാർഷിക പരീക്ഷയുടെ സംസ്ഥാനതല അവാർഡ് വിതരണവും സംഗമവും നടത്തി.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി.കെ. മുഹമ്മദ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ചു.

പ്രിലിമിനറി റാങ്ക് ജേതാക്കളായ സറീന മുഹമ്മദ്, ഫെമിത അഫ്സൽ, ഷീന ഹാഷിം, എ.പി. ശബ്‌ന (കണ്ണൂർ), എ.ടി. വാഹിബ ലയ്യിന (തവനൂർ മലപ്പുറം), സെക്കൻഡറി ഫൈനൽ റാങ്ക് ജേതാക്കളായ വി. റോഷിനി (കുന്നക്കാവ്, മലപ്പുറം), നസീറ താജുദ്ദീൻ (തിരുവനന്തപുരം), ഹസ്സൻ പുതിയവീട്ടിൽ (നാദാപുരം, കോഴിക്കോട്) റമദാൻ പ്രശ്നോത്തരി വിജയികളായ അബ്ദുൾ ഷരീഫ് മാറമ്പിള്ളി (എറണാകുളം), നൂർഹാൻ എ. ആലത്തൂർ (പാലക്കാട്), ഇ.കെ. ഷക്കീല ബാനു (പട്ടിക്കാട്, മലപ്പുറം), ആരിഫ മഹ്ബൂബ് (അഞ്ചരക്കണ്ടി, കണ്ണൂർ) എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്. ഹാഫിസ് അനസ് മൗലവി, മുഹമ്മദ് റാഷിദ് അൽ ഖാസിമി, സി.വി. ജമീല, ശിഹാബ് പൂക്കോട്ടൂർ, ടി.കെ. മുഹമ്മദലി, ഖുർആൻ സ്റ്റഡി സെൻറർ ജില്ലാ കൺവീനർ പി.സി. മുനീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: