നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപയുടെ ഒന്നേമുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന്എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.
ഇവരെ അറസ്റ്റു ചെയ്തു. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് തിരൂര്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. മറ്റൊരാളില്‍ നിന്ന് ക്യാപ്‌സൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: