തളിപ്പറമ്പിൽ സീബ്രാലൈനിൽ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനും പെൺകുട്ടിക്കും ഗുരുതര പരിക്ക്

തളിപ്പറമ്പ: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന പെൺകുട്ടിയെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് ഓടിച്ച യുവാവിനും പരിക്കേറ്റു. കെ.കെ.എൻ പരിയാരം സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി പരിയാരം ശ്രീ സ്ഥറോഡിലെ താഴെ പുരയിൽ ജദീറ (17) തളിപ്പറമ്പ തൃച്ചംബരത്തെ മോളത്ത് വീട്ടിൽ ജോപ്പൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 12 മണിയോടെ ദേശിയ പാതയിൽ ഹൈവെ ജുമാ മസ്ജിദിന് മുന്നിലായിരുന്നു അപകടം. കൂട്ടുകാരികൾക്കൊപ്പം വസ്ത്രങ്ങൾ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജദീറ യെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു ഇല്ലെങ്കിൽ തൊട്ടടുത്തുള്ള കിണറിൽ പതിക്കുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: