സൗജന്യ തയ്യല്‍ പരിശീലനം

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ സ്വീയിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ പരിശീലനം നല്‍കുന്നു.  മൂന്ന് മാസത്തെ കോഴ്‌സിന് സൗജന്യ താമസ ഭക്ഷണ സൗകര്യം ലഭിക്കും.    താല്‍പര്യമുള്ള ഒബിസി, ഇബിസി,ഡിഎന്‍ടി വിഭാഗത്തില്‍പ്പെട്ട 18 വയസ് പൂര്‍ത്തിയായ മാര്‍ച്ച് ഏഴിന് മുമ്പ് നേരിട്ടോ ഫോണിലൂടെയോ സെന്ററുമായി ബന്ധപ്പെടണം.  വരുമാന പരിധി – പിന്നോക്ക വിഭാഗം മൂന്ന് ലക്ഷത്തില്‍ താഴെ, മറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷത്തില്‍ താഴെ.  ഫോണ്‍: 0460 2226110, 9744917200.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ കണ്ണൂര്‍ മരയ്ക്കാര്‍കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആരംഭിക്കുന്ന ഡ്രെസ് ഡിസൈനിംഗ്/തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് മാസത്തെ പരിശീലനത്തിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുമ്പ് ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ കോപ്പിയും  ഫീസ് 1500 രൂപയും സഹിതം പവര്‍ലൂം സര്‍വ്വീസ് സെന്ററില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2734950.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: