ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ കൊണ്ട് പോകാൻ താല്‍പര്യമുണ്ടോ? ഈ കുട്ടികള്‍ക്കും നല്‍കാം മറക്കാനാവത്ത ഒരവധിക്കാലം

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ സ്വീകരിക്കുന്നു.  ബാലനീതി നിയമപ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവരും അവധിക്കാലത്ത് കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ സാധിക്കാത്തവരുമായ കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ലക്ഷ്യം.  വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിവര്‍ക്ക് അപേക്ഷിക്കാം.  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.  മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചക്കുള്ള അവസരവും ഒരുക്കും.  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവു പ്രകാരമായിരിക്കും  വെക്കേഷന്‍ ഫോസ്റ്റര്‍ പദ്ധതി വഴി കുട്ടികളെ താല്‍ക്കാലികമായി നല്‍കുന്നത്.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0490 2326199.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: