ചരിത്രത്തിൽ ഇന്ന്: മാർച്ച് 1

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് മാർച്ചിലെ ആദ്യ വെള്ളി.. ലോക പ്രാർഥനാ ദിനം

World Complement day

ലോക സിവിൽ ഡിഫൻസ് ദിനം

Zero descrimination day (വിവേചന രഹിത ദിനം)

വർണവെറി നിർമാർജന ദിനം

1516- എറാസ്മസ്‌, ഗ്രീക്ക് ഭാഷയിൽ എഴുതിയ Novum Instrumentum omne” എന്ന ബൈബിളിന്റെ പുതിയ നിയമ പുസ്തകത്തിന്റെ അച്ചടി കഴിഞ്ഞു

1780 – നവജാതരെ അടിമത്തത്തിൽ നിന്നു ഒഴിവാക്കി…

1790- അമേരിക്കൻ ഐക്യ നാടുകളിൽ ആദ്യ സെൻസസ് നടന്നു..

1815… നാടുകടത്തിലിന് അന്ത്യം കുറിച്ച് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.

1854- S S city of glassgow എന്ന യാത്രാ കപ്പൽ 480 യാത്രക്കാരുമായി ലിവർ പൂൾ തുറമുഖത്ത് നിന്ന് പുറപ്പെട്ടെങ്കിലും പിന്നിട് ഇതുവരെ യാതൊരു വിവരവുമില്ല…

1872 ലോകത്തിലെ ആദ്യ ദേശീയോദ്യാനം.. അമേരിക്കയിലെ Yellow stone National Park.. നിലവിൽ വന്നു…

1896- ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻറി ബെക്കറൽ റേഡിയോ ആക്ടിവിറ്റി കണ്ടു പിടിച്ചു….

1914- ചൈന, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ അംഗമായി

1920 – ഓസ്ട്രിയ വീണ്ടും രാജഭരണത്തിൻ കീഴിലായി.. അഡ്മിറൽ ഹോർത്തി രാജാവായി..

1921 – റുവാണ്ടയെ ബ്രിട്ടീഷ് രാജ്യത്തോട് ചേർത്തു

1941 – ക്യാപ്റ്റൻ അമേരിക്ക കാർട്ടൂൺ പ്രസിദ്ധീകരണം ആരംഭിച്ചു..

1946- Bank of England നെ ദേശസാത്കരിച്ചു..

1946 – പനാമ പുതിയ ഭരണഘടന അംഗീകരിച്ചു..

1947- അന്താരാഷ്ട്ര നാണയ നിധി (IMF) സ്ഥാപിതമായി..

1950 – സോവിയറ്റ് യൂണിയൻ, സ്വർണ റൂബിൾ പുറത്തിറക്കി..

1954- അമേരിക്ക ബിക്കിനി അറ്റോൾ എന്ന് പേരുള്ള 15 മെഗാടൺ ഹൈഡ്രജൻ ബോംബ് കാസിൽ ബ്രാവോ എന്ന സ്ഥലത്തു വെച്ചു പൊട്ടിച്ചു.. അമേരിക്ക പൊട്ടിച്ച ഏറ്റവും ശേഷി കൂടിയ ആണവ ബോംബ് ആയിരുന്നു അത്

1956- അന്താരാഷ്ട്ര സിവിൽ വ്യോമഗതാഗത സംഘടനയ്ക്കു വേണ്ടി റേഡിയോ ടെലിഫോണി വാക്കുകളുടെയും അക്ഷരങ്ങളുടെയും കരട്‌, അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷൻ അവതരിപ്പിച്ചു..

1958- ദേശീയ ആണവോർജ കമ്മിഷൻ നിലവിൽ വന്നു.

1963- 2 ലക്ഷം ഫ്രഞ്ച് ഖനി തൊഴിലാളികൾ സമരം ആരംഭിച്ചു

1967- ഡൊമിനിക്ക, സെ.ലൂസിയ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1969- ന്യൂഡൽഹി ഹൗറ ആദ്യ അതിവേഗ തീവണ്ടി ഉദ്ഘാടനം… 135 കിലോമീറ്റർ ആണ് കൂടിയ വേഗം..

1970- വാണിജ്യ ആവശ്യത്തിനുള്ള തിമിംഗല വേട്ട അമേരിക്ക നിർത്തി വച്ചു..

1976- കെ.കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്ക് കാരണമായ രാജൻ സംഭവത്തിന് തുടക്കം കുറിച്ച രാജന്റെ അറസ്റ്റ്…

1977 – ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ്‌ കാർഡുകളിൽ VISA എന്ന പേരു ഉപയോഗിക്കുവാൻ ആരംഭിച്ചു

1978- ചാർളി ചാപ്ലിന്റെ ശവപ്പെട്ടിയും ഭൗതിക അവശിഷ്ടങ്ങളും സ്വിസ്സ് സെമിത്തേരിയിൽ നിന്ന് മോഷണം പോയി

1980- കോമൺവെൽത്ത് ട്രേഡ് യൂണിയൻ കൗൺസിൽ നിലവിൽ വന്നു

1998- ഒരു ബില്യൻ ഡോളർ വരുമാനം നേടുന്ന ആദ്യ സിനിമയായി ടൈറ്റാനിക് മാറി….

2000- ഫിൻലന്റ് അതിന്റെ ഭരണഘടന തിരുത്തി എഴുതി

2008- കാവേരി ജലം കേരളത്തിന് ഉപയോഗിക്കാൻ കാവേരി സർക്കിൾ വയനാട് ആസ്ഥാനമായി നിലവിൽ വന്നു…

ജനനം

1909- പി.എൻ. പണിക്കർ – ഗ്രന്ഥശാല സംഘത്തിന്റെ പിതാവ്.. വായിച്ചു വളരുക എന്ന മുദ്രാവാക്യം ജീവിത സപര്യയാക്കി…

1922- യിസ്ഹാക്ക് റാബിൻ- ഇസ്രയേൽ മുൻ പ്രധാനമന്ത്രി പ്രധാനമന്ത്രി..നോബൽ പുരസ്‌കാര ജേതാവ് (1994)

1927- അടൂർ ഭാസി. മലയാള സിനിമാ ലോകത്തെ ഒരു കാലത്തെ ഹാസ്യ സാമ്രാട്ട്

1927- ജോർജ് ഒ. ഏബൽ – അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞൻ.. ഏബൽ ഗാലക്സി കണ്ടു പിടിച്ചു.. ഗാലക്സി ക്ലസ്റ്ററ്റുകളുടെ പട്ടിക തയ്യാറാക്കി

1929- തുപ്പേട്ടൻ (എം. സുബ്രഹ്മണ്യൻ നമ്പൂതിരി) നാടകകൃത്ത്, സംവിധായകൻ, വന്നന്ത്യേ കാണാം എന്ന കൃതിക്ക് 2003 ലെ അക്കാദമി അവാർഡ് ലഭിച്ചു.

1944- ബുദ്ധദേവ് ഭട്ടാചാർജി – മുൻ ബംഗാൾ മുഖ്യമന്ത്രി …

1951- നിതിഷ് കുമാർ…ബീഹാർ മുഖ്യമന്ത്രി..

1952- പൊൻ രാധാകൃഷ്ണൻ.. കേന്ദ്ര മന്ത്രി… കന്യാകുമാരി MP

1955- എം.കെ. സ്റ്റാലിൻ.. കരുണാനിധിയുടെ മകൻ.. തമിഴ്നാട് പ്രതിപക്ഷ നേതാവ്..മുൻ ചെന്നൈ മേയർ

1956- ബൽവിന്ദർ സിങ് സന്ധു… മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം.. 1983 ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗം…

1968- സലിൽ അങ്കോള – മുൻ ക്രിക്കറ്റ് താരം

1968.. എൻ.കുഞ്ചു റാണി ദേവി… ഭാരോദ്വഹന താരം.. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാവ് (1996-97)..

1980- ശഹിദ് അഫ്രീദി.. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം… ബും ബും, ലാല എന്നീ പേരുകളിൽ പ്രശസ്തൻ..

1983- മേരി കോം.. ബോക്സിങ് താരം.. 5 തവണ ലോക ചാമ്പ്യൻ.. 2012 ഒളിമ്പിക് വെങ്കല മെഡൽ ജേതാവ്. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാവ് (2009)

1994 – ജസ്റ്റിൻ ബീബർ.. കനേഡിയൻ റോക്ക് ഗായകൻ

ചരമം

1911… ജേക്കബ് ഹെൻറിക്വിസ്.. നെതർലാൻറ് ശാസ്ത്രജ്ഞൻ.. രസതന്ത്രത്തിൽ ആദ്യമായി നോബൽ നേടിയ ശാസ്ത്രഞൻ (1901)

1991- എഡ്വിൻ ലാൻഡ്.. തത്സമയം പ്രിന്റ് ചെയ്ത കിട്ടുന്ന പോളറോയിഡ് ഫോട്ടോയുടെ ഉപജ്ഞാതാവ്.. പോളറോയിഡ് കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ..

1994- മൻമോഹൻ ദേശായി – ബോളിവുഡ് സിനിമാ നിർമാതാവ്

2018- എം.അബ്ദുറഹ്മാൻ. പത്ര പ്രവർത്തകൻ, ഗാന്ധിയൻ, കണ്ണൂർ സ്വദേശി

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: