അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ്

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിയാരം മെഡിക്കൽ കോളേജുമായി സഹകരിച്ച് കണ്ണൂർ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി വലിയ വെളിച്ചം ഏറനാട് എൻജിനിയറിംഗ് എന്റർപ്രൈസസ് ബേസ് ക്യാമ്പിൽ ഫെബുവരി മൂന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്യും. അതിഥി തൊഴിലാളികൾക്കായി ആവിഷ്‌ക്കരിച്ച വിവിധ ക്ഷേമപദ്ധതികൾ, ആരോഗ്യ ശുചിത്വസംബന്ധമായ കാര്യങ്ങൾ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയിൽ ബോധവത്കരണ ക്ലാസും തുടർന്ന് സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും ആവാസ് കാർഡ് വിതരണവും നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: