പൂജാ പാണ്ഡെ വെടിയുതിര്‍ത്തത് മതേതരത്വത്തിന്റെ നേര്‍ക്ക്:ആര്യാടന്‍ ഷൗക്കത്ത്

പയ്യന്നൂര്‍:ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ പാണ്ഡെ ഗാന്ധിചിത്രത്തില്‍ വെടിവെച്ചു.ഈ തോക്ക് ഗാന്ധിയുടെ നെഞ്ചിന് നേര്‍ക്കുള്ള തോക്കല്ല മറിച്ച് ഈ മണ്ണില്‍ ജീവിക്കുന്ന മതേതരവദിയുടെ നേര്‍ക്ക് പിടിച്ച തോക്കാണെന്ന് നമ്മള്‍ തിരിച്ചറിയണമെന്ന് സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത.്

ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ എന്ന മുദ്രാവാക്യവുമായി വെളിച്ചത്തിലേക്ക് നടക്കാം എന്ന സന്ദേശമുയര്‍ത്തി കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ നടത്തിയ യാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങളുടെ നേതാവ് രാജീവ് ഗാന്ധി പുതിയൊരു ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.ഇവിടെ എന്ത് കഴിക്കണം എന്ത് വസ്ത്രം ധരിക്കണമെന്ന് കല്‍പിക്കുന്ന നരേന്ദ്രമോദിയാണ് മറുഭാഗത്ത്.എന്നാല്‍ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കമ്മ്യൂണിസ്റ്റ്കാര്‍ വെളിപ്പെടുത്താത്തതെന്തേയെന്ന്് അദ്ദേഹം ചോദിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ കെ. ജയരാജ് അധ്യക്ഷത വഹിച്ചു.വി.പി. അപ്പുക്കുട്ട പൊതുവാള്‍, ടി.പി. ഭാസ്‌കര പൊതുവാള്‍, ടി.പി. പത്മനാഭന്‍, അസ്സീസ് തായിനേരി, വി.പി. രാമചന്ദ്രന്‍, സുരേഷ് കൂത്തുപറമ്പ്, എം.വി. പ്രദീപ് കുമാര്‍, ഷിബു വൈക്കം, ആനി വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍ നായര്‍, കാരയില്‍ സുകുമാരന്‍,എം.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ

50 ഓളം പേരെ ആദരിച്ചു.ഇന്ന്്് രാവിലെ എട്ടിന് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നിന്നും യാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ആരംഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: