ലൈബ്രറി കൗൺസിൽ, കാവിൻമൂല ഗാന്ധി സ്മാരക വായനശാല & പഞ്ചായത്ത് നേതൃസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മജിയെ അനുസ്മരിച്ചു

ലൈബ്രറി കൗൺസിൽ, കാവിൻമൂല ഗാന്ധി സ്മാരക വായനശാല & പഞ്ചായത്ത് നേതൃസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മജി രക്തസാക്ഷ്യത്ത്വ ദിനത്തിന്റെ 70 വാർഷികവും 150 ജന്മവാർഷികവും പ്രമാണിച്ച് വനിതാ സാംസ്കാരിക ജാഥക്ക് സ്വീകരണവും ഗാന്ധി അനുസ്മരണ പ്രഭാഷണവും ആദരിക്കൽ ചടങ്ങും നടന്നു. സ്വീകരണ യോഗത്തിൽ വാർഡ് മെമ്പർ കെ.ശ്രീലതയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഒരു അവതാര പുരുഷനായ മഹാത്മജി തന്റെ ജീവിതവും ദർശനവും കൊണ്ട് ചിരകാല പ്രസക്തമാണെന്ന് തർക്കമില്ലെന്നും എത്രമാത്രം അടിച്ചമർത്തപ്പെടുമ്പോഴും ഉയർന്ന് കൊണ്ടിരിക്കുന്ന ഒരു പന്തിന്റെ സ്വഭാവം പോലെയാണ് ആ ദർശനങ്ങളുടെ പ്രത്യേ കതയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ സി.മണികണ്ഠൻ മാസ്റ്റർ പറയുകയുണ്ടായി. എത്രമാത്രം അകറ്റി നിർത്തപ്പെടുമ്പോഴും അടിച്ചു യരുന്ന തിരമാലകളെ പോലെ നമ്മുടെയൊക്കെ രാജ്യത്തിന്റെ തീരത്ത് ആഞ്ഞടിക്കന്ന ദർശനങ്ങളുടെ വലിയ തിരമാലകളാണ് മഹാത്മജിയുടെ ജീവിതം ലോകത്തിന് സമർപ്പിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് വായനശാല സ്ഥാപകാംഗം ജനഃ വി.സി മൂസ്സക്കുട്ടി മാസ്റ്ററെ ആദരിക്കുകയുമുണ്ടായി.

സുരേഷ് ബാബു പുത്തലത്ത് തയ്യാറാക്കിയ പ്രതിജ്ഞാ വാചകം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഏറ്റ് ചൊല്ലി. കോരമ്പേത്ത് വിശ്വനാഥൻ, പി.സഹദേവൻ, മാമ്പരാഘവൻ, സി.മോഹനൻ ,കെ.ബാലൻ ഇ .ബാബു എന്നിവർ സംസാരിച്ചു. മധുസൂതനൻ സ്വാഗതവും വി.കെ സരിത നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: