അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ

തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ശനിയാഴ്ച അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുമെന്ന‌് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്മാർട്ട് ക്ലാസ് മുറികളും സ്മാർട്ട് ടെക്‌നോളജി തിയേറ്റർ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് മേള ഒരുക്കുന്നത്. ദി കളർ ഓഫ് പാരഡൈസ്, ദി ബോയ് ഇൻ സ്ടീപ്പ്ഡ് പൈജാമസ്, ഖരം, ഗ്രേവ് ഓഫ് ദി ഫയർ ഫ്‌ളൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, കാന്തൻ, സി ആർ നമ്പർ 89, മോഡേൺ ടൈംസ്, ടു സേർ വിത്ത് ലവ്, മദർ ബേഡ്, എലിസബത്ത് ഏകാദശി, ലേഡി ബേർഡ് തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രദർശനം. നടൻ കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. ഷെറി, ബാബു കാമ്പ്രത്ത്, ഷെരീഫ് ഈസ, പ്രകാശൻ ചെങ്ങൽ, പ്രമോദ് കൂവേരി എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. ജി ഗോപൻ, കെ മനോജ് കുമാർ, പി വി ഷാജി റാം, എം സുരേശൻ, ദിയ കൃഷ്ണ, പി കെ ആര്യശ്രീ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: