തെയ്യം കലാകാരന്‍മാര്‍ക്ക് ആടയാഭരണങ്ങള്‍ വാങ്ങുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത തെയ്യം കലാകാരന്‍മാര്‍ക്ക് ആടയാഭരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതിയില്‍പ്പെട്ട രജിസ്റ്റര്‍ ചെയ്ത തെയ്യം കലാകാരന്‍മാരുടെ സംഘങ്ങളാണ് അപേക്ഷിക്കേണ്ടത്. തെയ്യംകല ഉപജീവനമാക്കിയ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.ഇരുപത്തിയഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതമായി നല്‍കണം. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളായിരിക്കണം. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സംഘത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഫെബ്രുവരി ഏഴിനകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994 256162

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: