യുവതിദുരൂഹസാഹചര്യത്തൽമരിച്ചനിലയിൽ ;ആത്മഹത്യയെന്ന്പോലീസ്

കാടിച്ചിറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ആത്മഹത്യയെന്ന് പോലീസ്.
പി.എം.ശങ്കരൻറേയും പരേതയായ അമ്മാളുവിൻറേയും മകൾ പാലയാട്ടെ ,കെ.നിഷ(34)നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.കാടാച്ചിറ നജ്മ കോട്ടേഴ്സിലായിരുന്നു സംഭവം. മമ്പറം സ്കൂളിൽ പഠിക്കുന്ന ഷാൻ,ഷൈൻ,എന്നിവർ മക്കളാണ്.നിഷയുടെ ബന്ധു വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ കുട്ടികൾ .ബുധനാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് അമ്മയെ കാണാൻ വീട്ടിൽ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്ന് പറയുന്നു.തുടർന്ന് നാട്ടുകാരും അയൽവാസികളും നടത്തിയ അന്വോഷണത്തിൽ വീട് അകത്ത് നിന്നും പൂട്ടിയതായി മനസ്സിലായി.വാതിൽ തല്ലിപ്പൊളിച്ചപ്പോൾ നിഷ
വീടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.ബുധനാഴ്ച അർധരാത്രിയോടെയായീരുന്നു സംഭവം.
ഉടനെ എടക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു,

കസേരയിൽ ഇരുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടത് മറ്റൊരു മുറിയിലായിരുന്നു,ഇത് കയർ പൊട്ടിയത് കാരണം വെപ്രാളത്തിൽ അടുത്ത മുറിയിലെത്തിയതാവാമെന്നാണ് നിഗമനം.സംശയം തോന്നിയത് കാരണം വിശദമായ അന്വോഷണത്തിനൊടുവിലാണ് പോസ്റ്റു മോർട്ടത്തിന് കൊണ്ടു പോയത്,

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ടെന്ന് എടക്കാട് പോലീസ് പറഞ്ഞു,

കായലോട് കാപ്പുമ്മൽ ഷിബു ആണ് ഭർത്താവ്,

ഭർത്താവുമായി വർഷങ്ങളേറെയായി പിരിഞ്ഞു കഴിയുകയായിരുന്നു നിഷ,

മരണത്തിലെ ദുരൂഹസാഹചര്യത്തെ തുടർന്ന്, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് expert, സയന്റിഫിക് ഓഫീസർ ശ്രുതി ലേഖ, കണ്ണൂർ ഗവണ്മെന്റ് ആശുപത്രി forensic വിഭാഗം അസിസ്റ്റന്റ് surgeon Dr. അഗസ്റ്റസ് ജോസഫ്, കണ്ണൂർ Dysp P. P. Sadanadan, കണ്ണൂർ സിറ്റി ci പ്രദീപൻ കണ്ണിപൊയിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദ പരിശോദന നടത്തിയശേഷം .എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്തിൻറെ നേതൃത്വത്തിൽ ഇൻക്വാസ്റ്റ് നടത്തി പരിയാരത്ത് കൊണ്ടു പോയി പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: